ഹാർട്ട് ബ്ലോക്കുകൾ

  ഒന്നാമത്തെ മരുന്ന് ജൈവാഹാരം തന്നെയാണ്. കെമിക്കലുകൾ ചേർക്കാത്ത അരിയും, പച്ചക്കറികളും, പഴ വർഗ്ഗങ്ങളും മാത്രം ഉപയോഗിക്കുക. പുറത്തുനിന്ന്  ഭക്ഷണം കഴിക്കാതിരിക്കുക. ഒരു രോഗവും വരില്ല.

  മൈസൂർ പൂവൻ (പാളയംകോടൻ) വാഴക്കുലയിൽ നിന്നും വാഴക്കൂമ്പ് പൊട്ടിച്ചെടുക്കുമ്പോൾ വരുന്ന കറ (നീര്) കരിമ്പിൻ നീരും ചേർത്ത്  കഴിച്ചാൽ രണ്ടുദിവസം കൊണ്ട് ബ്ലോക്കുകൾ അലിഞ്ഞുപോകും. ഒരു കൂമ്പ് പൊട്ടിക്കുമ്പോൾ ഒഴുകിയിറങ്ങിക്കിട്ടുന്ന നീര് ഒരുനേരത്തേക്ക് ധാരാളമാണ്. പാതി പഴുത്ത പഴം തിന്നുകയും പിണ്ടിനീര് കുടിക്കുകയും കൂടി ചെയ്താൽ കൂടുതൽ നല്ലത്.

  ചെറുനാരങ്ങാനീര്, വെളുത്തുള്ളി നീര്, മുരിങ്ങാത്തൊലി നീര് (വേരിൽ നിന്നെടുത്തത് ഉത്തമം), ഇഞ്ചിനീര്, തേൻ, കള്ളിന്റെയോ തേങ്ങാവെള്ളത്തിന്റെയോ വിനാഗിരി എന്നിവ ഒരേ അളവിലെടുത്ത് യോജിപ്പിക്കുക. 25മില്ലി വീതം ദിവസവും രാവിലെയും വൈകിട്ടും ആഹാരത്തിനു മുമ്പ് കഴിക്കുക. ആദ്യ രണ്ടുമൂന്നു ദിവസങ്ങളിൽ സമം വെള്ളം ചേർത്ത് കഴിക്കാം, പിന്നീട് വെള്ളം ചേർക്കാതെ 21 മുതൽ 41 ദിവസം വരെ കഴിക്കുക.

 ഈ മരുന്ന് ഹാർട്ട് ബ്ലോക്ക്, വെരിക്കോസ്, പൈൽസ്, മൂത്രക്കല്ല്, കൊളസ്ട്രോൾ, വിളർച്ച, ക്ഷയരോഗം, പ്ലേറ്റ്‌ലറ്റ് വ്യതിയാനങ്ങൾ, ശരീരത്തിലെ കൊഴുപ്പ് കൂടൽ എന്നിവക്ക് ഉത്തമമാണ്.

 ഇഞ്ചിയും വെളുത്തുള്ളിയും ദഹനത്തിനും ഇഞ്ചി ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും നാരങ്ങ കാൽസ്യത്തിന്റെ അളവു കൂട്ടാനും തേൻ പ്രതിരോധ ശേഷി കൂട്ടാനും മുരിങ്ങാത്തൊലി നീര് വിളർച്ചക്കും പ്രത്യേകം ഉപയോഗിക്കാം. വിനാഗിരി മരുന്ന് പെട്ടെന്നു ഫലം ചെയ്യാൻ ചേർക്കുന്നതാണ്.

നാരങ്ങാനീര് വെള്ളം ചേർത്തു കുടിച്ചാൽ കൊഴുപ്പിനു പരിഹാരമാണ്.

പൊൻകാരം, ഇന്തുപ്പ്, കറുത്തുപ്പ്, കാരുപ്പ്, വിളയുപ്പ് എന്നിവയിലേതെങ്കിലും ഒരു ദിവസം ഒരു ഗ്രാം വച്ചു 10 ദിവസം കഴിക്കുന്നതും ബ്ലോക്ക് ഇല്ലാതാക്കും.