കൊളസ്ട്രോൾ, രക്തസമ്മർദ്ദം


കൊളസ്ട്രോൾ കൂടിയാൽ അറ്റാക്കു വരണമെന്നില്ല. അങ്ങിനെയുള്ളത് പ്രചരണം മാത്രമാണ്.

1. കാട്ടുചേമ്പ് (താള്) സമൂലം കറിവച്ചുകഴിച്ചാൽ കൊളസ്ട്രോൾ പോകും.

2. ചെറുപയർ മുളപ്പിച്ചത് കഴിച്ചാൽ കൊളസ്ട്രോൾ പോകും.

3. മേൽപ്പറഞ്ഞതു രണ്ടും കൂടി കഴിച്ചാൽ കൊളസ്ട്രോൾ മാത്രമല്ല കുടവയർ വരെ കുറയും.

ശവക്കോട്ടപ്പച്ചയുടെ (ശവം നാറി) ഇല 21 എണ്ണം അരച്ച് രാവിലേയും വൈകിട്ടും കഴിച്ചാൽ കൊളസ്ട്രോൾ കുറയും. ഇതുകഴിക്കുമ്പോൾ ഷുഗർ പെട്ടെന്നു കുറയുന്നതുകൊണ്ട് അല്പൽ പഞ്ചസാരകൂടി കഴിക്കാൻ മറക്കരുത്.

മുരിങ്ങയിലയും വെളുത്തുള്ളിയും തോരൻ വച്ചു കഴിച്ചാൽ രക്തസമ്മർദ്ദം കുറയും.

വാഴയുടെ കൂമ്പ് ഒടിക്കുമ്പോൾ കിട്ടുന്ന കറ 7 മുതൽ 11 ദിവസം വരെ കഴിച്ചാൽ രക്തസമ്മർദ്ദം കുറയും.

 നേന്ത്രവാഴ (ഏത്തവാഴ) ഒഴികെയുള്ളവയുടെ പോള പിഴിഞ്ഞ നീര് 60 മില്ലി വീതം മൂന്നുനേരം കഴിച്ചാൽ രക്തസമ്മർദ്ദം കുറയും.

 ചുട്ട ജാതിക്കാ മുക്കാൽ ഭാഗം തേനിൽ അരച്ചു കഴിച്ചാൽ രക്തസമ്മർദ്ദം കുറയും.

 ഇതോടൊപ്പം ഭക്ഷണത്തിൽ ശുദ്ധമായ കറുവാപ്പട്ട, കുരുമുളക്, ചുക്ക്, തിപ്പലി, പെരും ജീരകം, വാളൻപുളി, കുടംപുളി എന്നിവകൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗമില്ലാതെ ജീവിക്കാം.