പനി, പ്ലേറ്റ്‌ലറ്റ് കൗണ്ടു കുറവ്


ശരീരത്തിൽ രോഗാണുക്കൾ കടക്കുമ്പോൾ അവയെ നശിപ്പിക്കാൻ ശരീരം സ്വയം നടത്തുന്ന പ്രക്രിയയാണ് പനി. 37ഡിഗ്രിക്കു മുകളിൽ രോഗാണുക്കൾ നശിപ്പിക്കപ്പെടുമ്പോൾ ഒപ്പം അല്പം ജീവാണുക്കളും നഷ്ടപ്പെടുന്നുണ്ട്. ആ കുറവു സ്വയം നികത്താൻ ശരീരത്തെ അനുവദിക്കാതെ കെമിക്കലുകൾ കയറ്റുന്നത് നല്ലതല്ല.

 പനിക്കുള്ള ഏറ്റവും നല്ല മരുന്ന് ഉപവാസമാണ്. ഒരു ദിവസം ഒന്നും കഴിക്കാതെയും അടുത്ത രണ്ടു ദിവസങ്ങളിൽ ഇളനീരോ ശുദ്ധമായ പഴച്ചാറുകളോ മാത്രം കഴിക്കുക.

ക്ഷമയില്ലാത്തവർക്ക് പ്രകൃതിയിൽ ഇന്നുള്ള ഏതു പനിയും മാറ്റാൻ താഴെയുള്ള പരിഹാരങ്ങൾ ഉപയോഗിക്കാം.

ദേവതാരം, ചിറ്റരത്ത, ചിറ്റമൃത്, കിരിയാത്ത്, മല്ലി, ചുക്ക്, ജീരകം എന്നിവ 20 ഗ്രാം വീതം ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് നാലിലൊന്നാക്കി വറ്റിച്ച് പകുതി രാവിലേയും പകുതി വൈകുന്നേരവും കുടിക്കുക. നവജാത ശിശുക്കൾക്ക് ഒരുസ്പൂൺ മുതൽ രണ്ടു സ്പൂൺ വരെയും ഒരു വയസ്സു കഴിഞ്ഞവർക്ക് 25 മുതൽ 50 മില്ലി വരെയും ദിവസവും രണ്ടുനേരം കൊടുക്കുക.

ക്ഷീണമോ, പ്ലേറ്റ്‌ലറ്റ് കുറവോ ശരീരത്തിൽ ചുവന്ന പാടുകളോ കണ്ടാൽ പപ്പായയില (കപ്ലങ്ങ, കപ്പക്ക) നീര് കഴിക്കുക. പത്തു വയസ്സിനു മുകളിലുള്ളവർക്ക് മൂത്തതോ ഇളയതോ അല്ലാത്ത ഇല അരച്ചു പിഴിഞ്ഞ നീര് 25 മില്ലി സമം പശുവിൻ പാലും ചേർത്ത് മൂന്നുനേരം കഴിക്കുക. പത്തുവയസ്സിനു താഴെയുള്ളവർക്ക് 15 മില്ലി നീര് 25മില്ലി പാലു ചേർത്ത് മൂന്നുനേരം. അതിലും ചെറിയ കുഞ്ഞുങ്ങൾക്ക് അഞ്ചുമില്ലി നീരിൽ 25മില്ലി പാലു ചേർത്ത് മൂന്നു നേരം. തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് രണ്ടുമില്ലി നീരിൽ പത്തുമില്ലി പാലു ചേർത്ത് മൂന്നുനേരം. ഇങ്ങനെ വെറും മൂന്നു ദിവസം കഴിച്ചാൽ പ്ലേറ്റുലറ്റുകളുടെ എണ്ണം കൂടും.

ശരീരത്തിൽ പെട്ടെന്നു പിടിക്കാനാണ് പശുവിൻ പാൽ ചേർക്കുന്നത്. ഒരാൾ കഴിക്കുന്നത് ഒരേ പശുവിന്റെ പാലാകാൻ പ്രത്യേകം ശ്രദ്ധിക്കണം. പായ്ക്കറ്റിൽ കിട്ടുന്നത് പാലല്ലാത്തതിനാൽ അത് ഒഴിവാക്കുക.