വൃക്കയിലെ കല്ല്


 മരവാഴയുടെ നാല് ഇലകൾ കഴുകിയെടുത്ത് അല്പം വെള്ളവും ചേർത്ത് ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് അതിരാവിലെ വെറുംവയറ്റിൽ കുടിക്കുക. തുടർച്ചയായി നാലുദിവസം ഇത് ആവർത്തിക്കുക. ഇതുകഴിച്ച് ഒരുമണിക്കൂറിനു ശേഷമേ മറ്റെന്തു ഭക്ഷണവും കഴിക്കാവൂ.

ഇത് കഴിക്കുന്ന ദിവസങ്ങളിൽ ചിലർക്ക് ശരീരത്തിന് ചെറിയ തളർച്ച തോന്നാനും മൂത്രത്തിൽക്കൂടി അല്പം രക്തം കലർന്നുപോകാനും സാധ്യതയുണ്ട്. പേടിക്കേണ്ട, അതിനുവേണ്ടി ഒന്നും ചെയ്യേണ്ടതില്ല. പ്ലാവിൽ വളരുന്ന മരവാഴയാണ് ഏറ്റവും ഉത്തമം.